Connect with us

Kerala

സുനിയെ അറിയാം ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരമെന്ന് അപ്പുണ്ണി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്ത ദിലീപിന്റെ െ്രെഡവറും മാനേജരുമായ അപ്പുണ്ണിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി മൊഴി നല്‍കി. സുനിയുമായി സംസാരിച്ചിരുന്നതായും ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നും അപ്പുണ്ണി വെളിപ്പെടുത്തി.

പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടായിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെ െ്രെഡവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ടായിരുന്നു. ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Latest