Connect with us

Kerala

ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ; ഇന്ന് പ്രതിഷേധ സംഗമങ്ങള്‍

Published

|

Last Updated

കോഴിക്കോട്: മൈനസ് ടൂ മുതല്‍ പ്ലസ്ടു വരെ ഏകീകരിച്ച് ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐയില്‍ ലയിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കേരളാ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍. മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം പത്തിന് വിദ്യാഭ്യാസമന്ത്രിക്ക് അവകാശപത്രിക സമര്‍പ്പിക്കും. 19ന് സംസ്ഥാനത്തെ വിവിധ ആര്‍ ഡി ഡി ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനുമാണ് പദ്ധതി.

യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും അവഗണിക്കുന്ന നിലപാടാണ് ഇപ്പോഴുള്ളതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം പി എം ജി യില്‍ യു ഡി എഫ് സര്‍ക്കാര്‍ തറകല്ലിട്ട ഹയര്‍സെക്കന്‍ഡറി ആസ്ഥാനം മന്ദിര നിര്‍മാണം റദ്ദുചെയ്തു. ഹയര്‍സെക്കന്‍ഡറിയില്‍ ഒരു ദിവസത്തെ സര്‍വീസ് പോലുമില്ലാത്ത 78 ഹെഡ്മാസ്റ്റര്‍മാരെയാണ് സര്‍ക്കാര്‍ ഇടപ്പെട്ട് ഇതിനോടകം പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത്. അധ്യാപകരുടെ പ്രമോഷന്‍ സാധ്യതകളെ അട്ടിമറിച്ചുകൊണ്ടാണ് ഈ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.

2014ലും 15ലും നിയമിതരായ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് മൂന്നര വര്‍ഷം കഴിഞ്ഞിട്ടു ശബളം നല്‍കിയിട്ടില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിക ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം പൂഴ്ത്തിവെച്ചു. പ്രിന്‍സിപ്പള്‍മാരുടെ അധിക ജോലി ഭാരം കുറക്കാന്‍ ക്ലാര്‍ക്ക് പ്യൂണ്‍, തസ്തികള്‍ സൃഷ്ടിക്കണമെന്ന ലബ്ബാ കമ്മീഷന്‍ തീരുമാനം നടപ്പാക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ വലിയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഭാരാവഹികള്‍ പറയുന്നു.

---- facebook comment plugin here -----

Latest