അന്താരാഷ്ട്ര സമുദ്ര ഗതാഗത സംഘടനയിലേക്ക് യു എ ഇ

Posted on: July 31, 2017 8:29 pm | Last updated: July 31, 2017 at 10:54 pm
SHARE

ദുബൈ: അന്താരാഷ്ട്ര മാരിടൈം സംഘടനയില്‍ യു എ ഇക്ക് ഔദ്യോഗിക പ്രവേശനത്തിനുള്ള വഴിയൊരുങ്ങുന്നു. ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ( ഐ എം ഒ) പൊതു യോഗത്തിലാണ് കാറ്റഗറി ബി അംഗത്വത്തിനായുള്ള അപേക്ഷ അധികൃതര്‍ നല്‍കിയത്.
യു എ ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ലാന്‍ഡ് ആന്‍ഡ് മറൈന്‍ ട്രാന്‍സ്‌പോര്‍ട് ഫെഡറല്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബില്‍ ഹൈഫ് അല്‍ നുഐമിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം യോഗത്തില്‍ സംബന്ധിച്ചിരുന്നു. യു എ ഇ സംഘത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമുദ്ര ഗതാഗതം ശാക്തീകരിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
രാജ്യാന്തര തലത്തില്‍ സമുദ്ര ഗതാഗത മേഖലക്ക് യു എ ഇ സമര്‍പ്പിച്ച സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് യു എ ഇ സംഘം അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. യു എ ഇയുടെ വ്യതിരിക്തമായ സംഭാവനകളും മികച്ച സൗകര്യങ്ങളും ഐ എം ഒ സെക്രട്ടറി ജനറല്‍ കിറ്റാക്ക് ലിം പ്രകീര്‍ത്തിച്ചു.

അറബ് മേഖലയില്‍ നിന്ന് ഐ എം ഒ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗത്വമുള്ള ഏക രാഷ്ട്രമാണ് യു എ ഇ.
ആഗോള തലത്തില്‍ പ്രശസ്തമായ 11 രാഷ്ട്രങ്ങള്‍ നിലവില്‍ സംഘടനയിലുണ്ട്. ജര്‍മനി, സ്വീഡന്‍, നെതെര്‍ലാന്‍ഡ്, ബ്രസീല്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് മത്സരിച്ചാണ് യു എ ഇ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന 30-ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ വെച് അംഗങ്ങളെ തിരഞ്ഞെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here