Connect with us

Kerala

കോട്ടയത്ത് സിഐടിയു,ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണം

Published

|

Last Updated

കോട്ടയം: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിനും ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്കും നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സിഐടിയു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ഇന്നലെ രാത്രിയോടെ കോട്ടയത്തെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന ബിജെപി ഹര്‍ത്താലിനിടെ കോട്ടയത്ത് പലയിടങ്ങളിലും അക്രമമരങ്ങേറി.

 

---- facebook comment plugin here -----

Latest