അക്രമരാഷ്ട്രീയത്തിന് എതിരെ രമേശ് ചെന്നിത്തല സത്യഗ്രഹമിരിക്കുന്നു

Posted on: July 30, 2017 1:02 pm | Last updated: July 30, 2017 at 1:02 pm
SHARE
രമേശ് ചെന്നിത്തല സത്യഗ്രഹമിരിക്കുന്നു. (ടിവി ചിത്രം)

കോഴിക്കോട്: സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് സത്യഗ്രഹമിരിക്കുന്നു. കിഡ്‌സണ്‍ കോര്‍ണറില്‍ രാവിലെയാണ് സത്യഗ്രഹം ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ തിരുവനന്തപുരത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണിത്. അപമാനകരമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here