Connect with us

National

ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്

Published

|

Last Updated

ന്യൂ ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രധാന തീരുമാനവുമായി കേന്ദ്രം. സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്നും ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുത്തിയ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നികുതി ദായകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആധാറുമായി പാന്‍ ലിങ്ക് ചെയ്യുകയെന്നതായിരുന്നു പ്രധാന പ്രശ്ങ്ങളിലൊന്ന്. 50 ശതമാനത്തോളം നികുതി ദായകര്‍മാത്രമാണ് നിലവില്‍ പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.

അതേ സമയം പുതിയതായി നടപ്പാക്കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ തിരിക്കിലായതിനാല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്ന വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍ അത്തരത്തിലൊരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്നും കൃത്യസമയത്ത് തന്നെ തെറ്റുകളില്ലാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു