ഉത്തര കൊറിയൻ മിസൈൽ അമേരിക്കയെ പൂർണമായും ചാരമാക്കാൻ ശേഷിയുള്ളതെന്ന് റിപ്പോർട്ടുകൾ

Posted on: July 29, 2017 2:29 pm | Last updated: July 29, 2017 at 9:57 pm
SHARE

പ്യോങ് യാങ്: ഉത്തര കൊറിയ ഇന്നലെ പരീക്ഷിച്ചത് അമേരിക്കയെ പൂർണമായും ഇല്ലാതാക്കാൻ ശേഷിയുള്ള ഭൂഗണ്ഡാന്തര മിസൈലെന്ന് വിലയിരുത്തൽ. വടക്കു കിഴക്കൻ നഗരമായ റാസനിൽ നിന്ന് വിക്ഷേപിച്ചാൽ ന്യൂയോർക്ക് നഗരം മുഴുവൻ ചാമ്പലാക്കാൻ ഇതിന് സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യു എസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ വിക്ഷേപണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്..

മുപ്യോങ്ങിൽ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.11 നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് യു എസ് വ്യക്തമാക്കി. സാധാരണ ഗതിയിൽ ഉത്തര കൊറിയ വിക്ഷേപണത്തിന് തിരഞ്ഞെടുക്കുന്ന സമയമല്ല ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.വീണ്ടുവിചാരമില്ലാത്ത അപകടകരമായ നടപടിയാണ് ഇതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മിസൈൽ പരീക്ഷണത്തെ ചൈനയും എതിർത്തു.

വിക്ഷേപിച്ച് 47 മിനുട്ടിനകം 3724 കിലോമീറ്റർ ദൂരപരിധി കൈവരിച്ചതായി കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 10400 കിലോമീറ്റർ ദൂരപരിധി കൈവരിക്കാൻ മിസൈലിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഉത്തര കൊറിയ – യു എസ് ബന്ധം വഷളായ സാഹചര്യത്തിൽ ഉത്തര കൊറിയയുടെ നീക്കങ്ങളെ ലോക രാഷ്ട്രങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here