പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 29, 2017 12:36 pm | Last updated: July 29, 2017 at 12:36 pm
SHARE

പത്തനാപുരം: പത്തനാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട കരിമൂട്ടില്‍ ബിജു- ബീന ദമ്പതികളുടെ മകള്‍ റിന്‍സി(16)യെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മയാണ് മൃതദേഹം കണ്ടത്.

പെണ്‍കുട്ടിയുടെ കഴുത്തിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ടെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.