ബിജെപി ഓഫീസ് ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം

Posted on: July 29, 2017 12:22 pm | Last updated: July 29, 2017 at 12:22 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ അക്രമികളെ തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം. മ്യൂസിയം സ്‌റ്റേഷനിലെ സിപിഒ പ്രത്യുഞ്ജയനാണ് ഐജി മനോജ് എബ്രഹാം 5000 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അക്രമികളുടെ മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രത്യുഞ്ജയനെ ഐജി സന്ദര്‍ശിച്ചു പാരിതോഷികം കൈമാറി.

സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെയുള്ളവരാണ് ഓഫീസ് ആക്രമിക്കാനെത്തിയത്. നാല് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രത്യഞ്ജയന്‍ മാത്രമാണ് ഇവരെ തടയാന്‍ ശ്രമിച്ചത്. മറ്റുള്ള പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ ഇന്നലെ സസ്പന്‍ഡ് ചെയ്തു.