അഞ്ച് ജില്ലകളിലായി 21 ഏക്കര്‍ ഭൂമി; ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് പരാതി

Posted on: July 28, 2017 12:10 pm | Last updated: July 28, 2017 at 3:16 pm
SHARE

തിരുവനന്തപുരം: ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ റവന്യൂ, റജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളോട് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി.

ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം കൈയേറ്റ ഭൂമിയിലാണോ നിര്‍മിച്ചിരിക്കുന്നതെന്നറിയാന്‍ വീണ്ടും അളന്നു തിട്ടപ്പെടുത്തി. എന്നാല്‍, കൈയേറ്റമുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. സര്‍വേഫലം രണ്ടു ദിവസത്തിനകം കലക്ടര്‍ക്കു കൈമാറും. കലക്ടര്‍ സംസ്ഥാന സര്‍ക്കാറിനു നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here