ഗോള്‍ഡ് കപ്പ്: ജമൈക്കയെ കീഴടക്കി യുഎസ്എ ചാമ്പ്യന്മാര്‍

Posted on: July 28, 2017 11:00 am | Last updated: July 28, 2017 at 11:00 am

സാന്റക്ലാര (യു എസ് എ): ജമൈക്കയെ കീഴടക്കി യു എസ് എ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ജേതാക്കള്‍. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ജോര്‍ദാന്‍ മോറിസിന്റെ നാടകീയ ഗോളാണ് അമേരിക്കക്ക് ആറാം ഗോള്‍ഡ് കപ്പ് നേടിക്കൊടുത്തത്.

നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ ജോസി ആള്‍ട്ടിഡോറിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ അമേരിക്കയാണ് ലീഡ് ഗോള്‍ നേടിയത്. അമ്പതാം മിനുട്ടില്‍ ജമൈക്കക്ക് വേണ്ടി ജെ വോന്‍ വാട്‌സന്‍ സമനില ഗോള്‍ നേടി.

ജമൈക്ക തുടരെ രണ്ടാം ഗോള്‍ഡ് കപ്പ് ഫൈനലാണ് കളിച്ചത്. 2015 ഫൈനലില്‍ മെക്‌സിക്കോയോട് തോറ്റിരുന്നു.
വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായി ഗോള്‍ഡ് കപ്പ് അവതരിപ്പിക്കപ്പെട്ടതിന് ശേഷം മെക്‌സിക്കോയും അമേരിക്കയുമാണ് ഭൂരിഭാഗം കിരീടവും നേടിയത്. ഒരിക്കല്‍ മാത്രം, 2000 ല്‍ കാനഡ ചാമ്പ്യന്‍മാരായി. ഏഴ് തവണ ചാമ്പ്യന്‍മാരായ മെക്‌സിക്കോ റെക്കോര്‍ഡ് സൂക്ഷിക്കുന്നു.