ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ആക്രമണം; വാഹനം എറിഞ്ഞുതകര്‍ത്തു

Posted on: July 28, 2017 9:06 am | Last updated: July 28, 2017 at 12:26 pm
SHARE

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരത്തം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട് ആക്രമിച്ചത്.വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം ആക്രമികള്‍ തകര്‍ത്തു.

നേരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള ആരുപേരുടെ വാഹനം തകര്‍ത്തിരുന്നു.ആക്രമണം തടയാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മറഅറുപോലീസുകാര്‍ നോക്കിനില്‍ക്കെ ആക്രമികള്‍ പോലീസിനെ മര്‍ദിക്കുകയായിരുന്നു.

മണക്കാട് സിപിഐഎം കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ ആരോപണം കൗണ്‍സിലര്‍
നിഷേധിച്ചു.

നേരത്തെ തലസ്ഥാനത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമുണ്ടായിരുന്നു. ആറ്റുകാല്‍,മണക്കാട് പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിലും ആക്രമണങ്ങളിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇരുപതിലേറെപേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം ആറ്റുകാലിലെ സ്വകാര്യ കോളജില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് ആക്രമണങ്ങളില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here