Connect with us

Ongoing News

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഗുറെസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഈ വര്‍ഷം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. 38 നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തു.