നിതീഷ് കുമാര്‍ അവസരവാദി: രാഹുല്‍ ഗാന്ധി

Posted on: July 27, 2017 2:01 pm | Last updated: July 27, 2017 at 2:02 pm
SHARE

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യം പിളര്‍ത്തി ബിജെപിയുമായി കൂട്ടുകൂടി സര്‍ക്കാര്‍ രൂപവത്കരിച്ച നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വ്യക്തിഗത നേട്ടങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയാണ് നിതീഷ് കുമാര്‍ കളം മാറ്റി ചവിട്ടിയത്. ആദര്‍ശ ശുദ്ധിയില്ലാത്ത അവസരവാദിയായ നേതാവാണ് നിതീഷ് കുമാര്‍. സ്വാര്‍ത്ഥലാഭത്തിനായി എന്തും ചെയ്യും. ഇത്തരം നേതാക്കളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ മലിനമാക്കുന്നത്.

നിതീഷിന്റെ ഗൂഢാലോചനയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ബീഹാറില്‍ വര്‍ഗീയവിരുദ്ധ ഭരണത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി നിതീഷ് ബിജെപിക്കൊപ്പം പോയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.