Connect with us

Kerala

നിതീഷ് കുമാറിന്റേത് ആര്‍എസ്എസ് വിധേയത്വം: കോടിയേരി

Published

|

Last Updated

കോഴിക്കോട്: ബീഹാറില്‍ നിതീഷ് കുമാറിന്റേത് അഴിമതി വിരുദ്ധ നിലപാടല്ലെന്നും ആര്‍എസ്എസ് വിധേയത്വമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു കേരള ഘടകം എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കണം.

ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷ് കുമാറുമായുള്ള ബന്ധം ജെഡിയു കേരള ഘടകം ഉപേക്ഷിക്കണം. ജെഡിയു യുഡിഎഫ് വിട്ടാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാം.  സര്‍ക്കാറിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Latest