തലശ്ശേരി മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ നാല് വര്‍ഷമായുള്ള സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പദ്ധതിവിവരങ്ങള്‍ മുഖ്യമന്ത്രി പോസ്റ്റിട്ടത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണ രൂപം വായിക്കാം
വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ നാല് പതിറ്റാണ്ടായുള്ള സ്വപ്നമാണ് തലശ്ശേരിമാഹി ബൈപ്പാസിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ . ഇതിനുവേണ്ട തുക വകയിരുത്തിക്കഴിഞ്ഞു. 813.66 കോടി രൂപയുടെ ചിലവിലാണ് പദ്ധതിവരുന്നത്. 18.6 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാതയുടെ ഇരുവശത്തും 5.5 അടി വീതിയുള്ള സര്‍വീസ് റോഡുകളും ഉണ്ടാകും, റോഡിന് മൊത്തം 45 മീറ്റര്‍ വീതിയുണ്ടാകും. മുഴുപ്പിലങ്ങാട് മുതല്‍ ചൊക്ലി വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗത്ത് കേരള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ചൊക്ലി, അഴിയൂര്‍, മാഹി തുടങ്ങിയ ഇടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. 3ഉ നോട്ടിഫിക്കേഷന്റെ 99 ശതമാനവും ഭൂമിഏറ്റെടുപ്പിന്റെ 57 ശതമാനവും പൂര്‍ത്തിയാക്കി. നാല് പാലങ്ങളും ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജും ഈ പദ്ധതിയിലുണ്ട്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്ന ഈ പാത സെപ്റ്റംബറില്‍ പണി തുടങ്ങി മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു