ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രക്ക് പങ്കെടുക്കാനാകില്ല; യോഗ്യത നേടാനായില്ലെന്ന് ഫെഡറേഷന്‍

Posted on: July 26, 2017 2:53 pm | Last updated: July 26, 2017 at 6:47 pm
SHARE

ന്യൂഡല്‍ഹി: പിയു ചിത്രക്ക് ലോക അത്‌ല്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് യോഗ്യത നേടാനായിട്ടില്ലെന്ന്
അത്‌ലറ്റിക് ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത് യോഗ്യതയായി പരിഗണിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പി യു ചിത്രയെ തഴഞ്ഞ അത്‌ലറ്റിക് ഫെഡറേഷന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടക്കാരെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണെന്നിരിക്ക ചിത്രക്ക് ഫെഡറേഷന്‍ അവസരം നിഷേധിക്കപ്പെട്ടു.
താരത്തിന് നീതി ലഭ്യമാക്കാന്‍ ഇടപെടുമെന്ന് എം ബി രാജേഷ് എം പിക്ക് കേന്ദ്ര കായിക മന്ത്രി വിജയ്‌ഗോയല്‍ ഉറപ്പ് നല്‍കിയിരുന്നു.

ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിംഗ്, അജയ്കുമാര്‍ സരോജ് എന്നിവരെയാണ് പുറത്താക്കിയത്. പതിനാല് ഇനങ്ങളിലായി ഇരുപത്തിനാലംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.