മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു

Posted on: July 25, 2017 3:11 pm | Last updated: July 25, 2017 at 7:43 pm
SHARE

മുംബൈ: മുംബൈയിലെ ഗാഡ്‌കോപ്പറില്‍ കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി. 30ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നു.

ഇന്ന് കാലത്ത് 11 മണിയോടെയാണ് അപകടമുണ്ടായത്. 14 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 2015 ആഗസ്റ്റില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചിരുന്നു.