Connect with us

Kerala

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും

Published

|

Last Updated

ബെംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ബെംഗളൂരു എന്‍ഐഎ കോടതി അനുമതി നിഷേധിച്ചിരുന്നു. അതേസമയം, ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മാതാപിതാക്കളെ കാണാന്‍ കേരളത്തിലേക്ക് പോകാമെന്ന് കോടതി വ്യക്തമാക്കി.

മഅ്ദനിയുടെ ഹരജി കഴിഞ്ഞ ദിവസം പരിഗണനക്കെടുത്തപ്പോള്‍ കര്‍ണാടക സര്‍ക്കാറിന്റെ പബ്ലിക്‌പ്രോസിക്യൂട്ടര്‍ മഅ്ദനിയുടെ അപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ആഗസ്റ്റ് ഒമ്പതിന് തലശേരി ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം.

---- facebook comment plugin here -----

Latest