ക്വാളിറ്റി ഫുഡ്, കാറ്ററിംഗ് സര്‍വീസുകള്‍ വുഖൈറില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 24, 2017 9:46 pm | Last updated: July 24, 2017 at 9:46 pm
SHARE
ക്വാളിറ്റി ഫുഡ് പ്രൊസസിംഗ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസസ് വുഖൈറില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഖത്വറിലെ പുതിയ സംരഭമായ ക്വാളിറ്റി ഫുഡ് പ്രോസസിംഗ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസസ് വുഖൈറില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ ഡിവിഷനല്‍ മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കിച്ചണ്‍, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം, ബേക്കിംഗ് ഹൗസ്, മിക്‌സിംഗ് യൂനിറ്റ്, പാക്കിംഗ് യൂനിറ്റ് എന്നിവ പ്രവര്‍ത്തിക്കും.

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള രുചിക്കൂട്ടുകള്‍ ഒരുക്കുന്നതായിരിക്കും പുതിയ ഡിവിഷന്റെ ഉത്തരവാദിത്വമെന്ന് ഉദ്ഘാടനത്തിനു ശേഷം ശംസുദ്ദീന്‍ ഒളകര അറിയിച്ചു. പരിചയ സമ്പന്നരായ ജോലിക്കാര്‍ തയാറാക്കുന്ന അറബിക്, തുര്‍ക്കിഷ്, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനന്റല്‍, ഫിലിപ്പിനോ തുടങ്ങി വിവിധ രാജ്യക്കാരുടെ ഇഷ്ട വിഭവങ്ങള്‍ വുഖൈറിലെ യൂനിറ്റില്‍ നിന്നും ലഭ്യമാക്കും. ഇവിടെ തയാറാക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ബേക്കറി, ഹോട്ട് ഫുഡ് ഉത്പന്നങ്ങള്‍, ഫ്രഷ് പഴച്ചാറുകള്‍ എന്നിവ ക്വാളിറ്റിയുടെ എല്ലാ ഔട്ട്‌ലറ്റുകളിലും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ക്വാളിറ്റി ഔട്ട്‌ലറ്റുകളിലേക്കും വിവിധ ഹോട്ടലുകളിലേക്കുമുള്ള വിതരണമാണ് നടത്തുക. ഓണം, ഈദ്, വിഷു, ക്രിസ്മസ്, വിവാഹ പാര്‍ട്ടി തുടങ്ങിയ ആഘോഷ വേളകള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെയും പാര്‍ട്ടികളുടെയും ഓര്‍ഡറുകളും സ്വീകരിക്കുന്നതായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.