Connect with us

Gulf

ഫാത്വിമ അല്‍ ഖുബൈസി ഹാര്‍വാഡില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ യു എ ഇ വനിത

Published

|

Last Updated

ബിരുദ ദാന ചടങ്ങില്‍ ഫാത്വിമ അല്‍ ഖുബൈസി

ദുബൈ: അബുദാബിയിലെ ഫാത്വിമ അല്‍ ഖുബൈസി അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ യു എ ഇ വനിതയായി.

നിയമത്തിലാണ് ബിരുദം നേടിയത്. യു എ ഇ യുടെ ശോഭനമായ ഭാവിക്ക് വേണ്ടി നിരവധി ആശയങ്ങളും കാഴ്ചപ്പാടുകളും തനിക്കുണ്ടെന്ന് 26 കാരിയായ ഫാത്തിമ പറഞ്ഞു. ഹാര്‍വാര്‍ഡ് സര്‍വകലാശാല 200 വര്‍ഷം പിന്നിട്ടതിന്റെ കൂട്ടത്തിലാണ് ഫാത്തിമയുടെ നേട്ടം. “യു എ ഇ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ വിദേശ പര്യടനങ്ങള്‍ നല്‍കിയ ഉള്‍കാഴ്ച തന്നെ പ്രചോദിപ്പിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും നല്ലതിനെ സ്വീകരിക്കാന്‍ വിദേശ സഹവാസം ഗുണം ചെയ്യും.

നിലവില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ സീനിയര്‍ ലീഗല്‍ അസോസിയേറ്റാണ് ഫാത്വിമ. പഠനത്തിനായി ഒരു വര്‍ഷമായി അമേരിക്കയിലാണ്. നേരത്തെ നിയമത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും അബുദാബിയിലെ പാരീസ് സോബോണില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയിരുന്നു. ന്യൂയോര്‍ക് ബാറില്‍ നിന്ന് പരിശീലന പരീക്ഷ പാസാകണമെന്നാണ് ഇനിയുള്ള ആഗ്രഹം. യു എ ഇ യിലെ ശൈഖാ ഫാത്വിമ ബിന്‍ത് മുബാറക് ആണ് റോള്‍ മോഡല്‍ എന്നും ഫാത്വിമ പറഞ്ഞു.