Connect with us

Kerala

വിനായകന് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: ഏങ്ങയൂര്‍ സ്വദേശി വിനായകന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. കഴിഞ്ഞ ദിവസവിനായകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കിയത്.

പോലീസ് മര്‍ദ്ദനം മൂലമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിനായകന്റെ ജനനേന്ദ്രിയത്തില്‍ പൊലീസ് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. വിനായകന്റെ സുഹൃത്ത് ശരത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം് ക്രൂരമായാണ് മര്‍ദിച്ചതെന്ന് വിനായകന്റെ സുഹൃത്ത് ശരത്തും പറഞ്ഞത്. മാല മോഷ്ടാക്കള്‍ ആണോയെന്നാണ് പൊലീസ് ചോദിച്ചത്. മോഷ്ടാക്കളാണെന്ന് സമ്മതിക്കണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ശരത് ആരോപിച്ചു. ന്യൂജെന്‍ സ്‌റ്റൈലില്‍ മുടി വളര്‍ത്തുന്ന വിനായകനോട് മുടി വെട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് മുടി വെട്ടിക്കുകയും ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനാണ് വിനായകന്‍.

സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി.പി.ഒ ശ്രീജിത്ത്, സാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Latest