ആറ് കോണ്‍ഗ്രസ് അംഗങ്ങളെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരടമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്‌
Posted on: July 24, 2017 2:30 pm | Last updated: July 25, 2017 at 9:47 am
SHARE

ന്യൂഡല്‍ഹി: നടപടികള്‍ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ആറ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, സുസ്മിത ദേവ്, ജി ഗൊഗോയ്, അധിരഞ്ജന്‍ ചൗധരി, രണ്‍ജീത് രഞ്ജന്‍ എന്നിവരെയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തത്. ശൂന്യവേളയില്‍ കടലാസുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച നടപടിയാണ് സസ്‌പെന്‍ഷന് വഴിവെച്ചത്.