Connect with us

National

ജെഎന്‍യുവില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈന്യത്തോടുള്ള സ്‌നേഹം വര്‍ധിപ്പിക്കാന്‍ സര്‍വകലാശാലക്കുള്ളില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍. ക്യാമ്പസില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കവേ,
ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വികെ സിംഗ് എന്നിവരോടാണ് വൈസ് ചാന്‍സര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മുനുഷ്യാവകാശ സംരക്ഷണത്തില്‍ ലോകത്തില്‍ തന്നെ മികച്ച റെക്കോര്‍ഡ് ഉള്ള സേനയാണ് ഇന്ത്യയുടേതെന്ന് മുന്‍കരസേന മേധാവികൂടിയായ മന്ത്രി വികെ സിംഗ് ചടങ്ങില്‍ പറഞ്ഞു. ജെഎന്‍യുവില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായും ക്യാമ്പസില്‍ ഇപ്പോള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യമൊക്കെ വിളിക്കുന്നുവെന്നും മന്ത്രി ധര്‍മേന്ദ്ര പധാന്‍ പറഞ്ഞു.

ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റ് കളിക്കാരോ സിനിമാ താരങ്ങളോ അല്ല, സൈനികരാണ് യഥാര്‍ഥ ഹീറോകള്‍ എന്ന് ഗംഭീര്‍ പറഞ്ഞു. മാനവ ശേഷി മന്ത്രിയത്തിന്റെ വിജയ് വീര്‍ത അഭിയാന്‍ പരിപാടിയുടെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.