കരാര്‍ ഒപ്പിട്ടു; ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സില്‍

Posted on: July 24, 2017 10:49 am | Last updated: July 24, 2017 at 1:52 pm
SHARE

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരങ്ങളില്‍ ഒരാളായ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. മാനേജ്‌മെന്റുമായി ഹ്യൂം കരാറില്‍ ഒപ്പിട്ടു.

ഐ എസ് എല്‍ ഒന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നെഞ്ചിലേറ്റിയ താരം ഹ്യൂമേട്ടന്‍ എന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കനേഡിയന്‍ താരമായ ഹ്യൂമിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ എത്തിയത്. അഞ്ച് ഗോളുകളാണ് മഞ്ഞപ്പടക്കായി ഹ്യൂം നേടിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ താരം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് വേണ്ടി ബൂട്ടണിഞ്ഞു.

കൊല്‍ക്കത്തക്ക് വേണ്ടി കളിക്കുമ്പോഴും ബ്ലാസ്‌റ്റേഴ്‌സിനോടുള്ള സ്‌നേഹം ഹ്യൂം തുറന്നു പറഞ്ഞിരുന്നു. തന്നെ ബ്ലാസ്‌റ്റേഴ്‌സ് പറഞ്ഞുവിട്ടതാണെന്നും ഇനിയും കേരളത്തിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹ്യും നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ എസ് എല്ലിലെ മൂന്ന് സീസണുകളില്‍ നിന്നായി 23 ഗോളുകളാണ് ഈ മൊട്ടത്തലയന്‍ നേടിയത്.