ബീഫ് കടത്തിയെന്ന് ആരോപണം; ഒഡീഷയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്ക് കത്തിച്ചു

Posted on: July 24, 2017 10:13 am | Last updated: July 24, 2017 at 10:13 am
SHARE

ഭുവനേശ്വര്‍: ഒഡീഷയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. ജഞ്ചം ജില്ലയിലെ ഗോലന്ത്രയിലെ ദേശീയപാതയിലാണ് സംഭവം. ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് ട്രക്കില്‍ നിന്ന് ഒരു പായ്ക്കറ്റ് പുറത്തേക്ക് വീണു. ഇത് ബീഫാണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടകളുടെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു സംഘം ട്രക്കിന് തീവെക്കുകയായിരുന്നു.

വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അക്രമികള്‍ ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. ലഭിച്ച പായ്ക്കറ്റില്‍ ബീഫ് ആണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞതോടെ ജനക്കൂട്ടം പിരിഞ്ഞുപോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here