യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലന്നുറച്ച് പോളിറ്റ് ബ്യൂറോ

Posted on: July 23, 2017 9:16 pm | Last updated: July 24, 2017 at 9:58 am
SHARE

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന നിലപാടിലുറച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. ഇക്കാര്യം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. വിഷയം ഉന്നയിച്ചാല്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.അടുത്ത മാസം 18ന് രാജ്യസഭയിലെ കാലാവധി തീരുന്ന യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്നു മത്സരിപ്പിക്കണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ സാധിക്കുകയുള്ളൂ.

മത്സരിക്കുന്നത് യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് പാര്‍ട്ടി അണികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും തെറ്റായ സന്ദേശമാകും നല്‍കുകയെന്നും ഈ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേയും ഒപ്പമുള്ളവരുടേയും അഭിപ്രായം

LEAVE A REPLY

Please enter your comment!
Please enter your name here