മെഡിക്കല്‍ കോഴ: കുമ്മനത്തിന് വിമര്‍ശനം; തനിക്കെതിരെ ഗൂഢാലോചനയെന്ന് എംടി രമേശ്

Posted on: July 22, 2017 3:17 pm | Last updated: July 22, 2017 at 6:17 pm
SHARE

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോര്‍കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശമുയര്‍ന്നു. കോഴ അന്വേഷണത്തിന് കമ്മീഷനെ വെച്ചത് അറിഞ്ഞില്ലെന്നും പലവിവരങ്ങളും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കമ്മീഷനെ വെച്ചത് അതീവ രഹസ്യമായാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

മെഡിക്കല്‍ കോഴ വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here