കൈക്കൂലി വാങ്ങിയ അസി.വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി

Posted on: July 21, 2017 8:18 pm | Last updated: July 21, 2017 at 8:18 pm
SHARE

ആലുവ:കൈക്കൂലി അസി. വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. കൈക്കൂലി വാങ്ങിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസിലെ അസി. വില്ലേജ് ഓഫീസറായ അനില്‍ കുമാറാണു വിജിലന്‍സിന്റെ പിടിയിലായത്. അശോകപുരം സ്വദേശിയായ ജിജോ ഫ്രാന്‍സിസില്‍ നിന്നാണു ഇയാള്‍ കൈകൂലി വാങ്ങിയത്.

ഒരു സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ട് 1500 രൂപ നല്‍കിയെങ്കിലും അത് സ്വീകരിക്കാതെ 15,000 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജിജോ വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ 6500 രൂപ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ അനില്‍ കുമാറിന് നല്‍കി. ശേഷം വിജിലന്‍സ് ഡിവൈ.എസ്.പി രമേശ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഈ ഭാഗത്ത് പതിഞ്ഞിരുന്ന പത്തോളം ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.