ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും

Posted on: July 21, 2017 7:45 pm | Last updated: July 22, 2017 at 10:02 am
SHARE

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കല്‍ ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു.

കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാന്‍ പ്രതിക്ക് കഴിയും എന്ന്തിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ആക്രമണത്തിന് ഇരയായ നടിപോലും വ്യക്തി വൈരാഗ്യമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്&്വംഷ; ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാം കുമാര്‍ വാദിച്ചു.