ഖത്വര്‍- ഇറാന്‍ വ്യാപാര ബന്ധം ശക്തമാക്കുന്നു

Posted on: July 21, 2017 3:23 pm | Last updated: July 21, 2017 at 3:18 pm
SHARE

ദോഹ: ഖത്വര്‍- ഇറാന്‍ വ്യാപാര സഹകരണം ശക്തമാക്കാനും ഭക്ഷ്യ മേഖലയില്‍ വാണിജ്യ പങ്കാളിത്തങ്ങളും പ്രത്യേക കരാറുകളും രൂപപ്പെടുത്തുന്നതും സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വ്യവസായ സമൂഹം ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഖത്വര്‍- ഇറാന്‍ വ്യാപാര മൂല്യം 341 മില്യന്‍ ഖത്വര്‍ റിയാലായിരുന്നു. ഖത്വര്‍ സന്ദര്‍ശിക്കുന്ന ഇറാന്‍ വ്യാപാര പ്രതിനിധികളുമായി ഖത്വരി സംഘം ചര്‍ച്ചകള്‍ നടത്തി.

ഖത്വരി വിപണിയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റിയയക്കാന്‍ ഇറാന്‍ കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങളില്‍ താത്പര്യമുണ്ടെന്നും അവരുമായി സംയുക്ത സഹകരണം ആവാമെന്നും ഖത്വര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തൊവാര്‍ അല്‍ കുവാരി പറഞ്ഞു.

ഇരു രാഷ്ട്രങ്ങളിലെയും സ്വകാര്യ മേഖലകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇറാന്‍ വ്യവസായികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഖത്വര്‍ ചേംബര്‍ നല്‍കും. ഇറാന്‍ വ്യവസായം, ഖനനം, വ്യാപാരം ഡെപ്യൂട്ടി മന്ത്രി ഖുസ്‌റോവ് താജിന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഖത്വര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനിയുമായി ഖുസ്‌റോവ് താജ് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here