Connect with us

National

മെഡിക്കല്‍ കോഴ: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം.

വിഷയം ആദ്യം തന്നെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടത്തളത്തിലിറങ്ങി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാരാണ് വിഷയം ഉന്നയിച്ചത്. ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ സ്തംഭിച്ചിരുന്നു.

Latest