Connect with us

International

ലോകത്ത് എയ്ഡ്‌സ് മൂലം മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

പാരീസ്: ലോകത്ത് എയ്ഡ്‌സ് മൂലം മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. 2016ല്‍ പത്ത് ലക്ഷംപേരാണ് എയ്ഡ്‌സ് മൂലം മരിച്ചത്. 2005ല്‍ എയ്ഡ്‌സ് മൂലം മരിച്ചത് 19 ലക്ഷംപേരായിരുന്നുവെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനും മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. 2016ല്‍ 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികിത്സ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Latest