അറബ് ലോകത്തെ ശക്തയായ വനിത ശൈഖ ലുബ്‌ന

Posted on: July 20, 2017 10:17 pm | Last updated: July 20, 2017 at 10:17 pm
SHARE

ദുബൈ: മധ്യ പൗരസ്ത്യ ദേശത്തെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും ശക്തരായ അറബ് വനിതകളെ ഫോബ്‌സ് തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനം യു എ ഇ സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്ക്. ഈജിപ്തിലെ മന്ത്രിമാരായ സഹര്‍ നസര്‍, ഗാദ വാലി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2017ലെ ഏറ്റവും ശക്തരായ അറബ് വനിതകളുടെ പട്ടികയിലെ 18 പേരുമായി യു എ ഇയാണ് മുന്നില്‍. 16 വനിതകളുമായി ഈജിപ്ത് രണ്ടാം സ്ഥാനവും 12 വനിതകളുമായി ലബനന്‍ മൂന്നാം സ്ഥാനവും നേടി.

കുവൈത്ത് 10, സഊദി – ഒന്‍പത് എന്നിങ്ങനെയും. അറബ് വ്യവസായ മേഖലയിലെ ശക്തരായ നൂറു വനിതകളുടെ പട്ടികയില്‍ സഊദിയിലെ ഒലയാന്‍ ഫിനാന്‍സ് ഗ്രൂപ്പ് സി ഇ ഒ ലുബ്‌ന അല്‍ ഒലയാനാണ് ഒന്നാമത്. ഈജിപ്ത് സെന്‍ട്രല്‍ ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ലുബ്‌ന ഹിലാലാണ് രണ്ടാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here