കോട്ടൂര്‍ ഉസ്താദ്, അറിവിന്റെ മഹാത്മാവ്

Posted on: July 20, 2017 9:43 pm | Last updated: July 20, 2017 at 9:43 pm
SHARE
കോട്ടൂര്‍ ഉസ്താദ്

പൊന്മളത്തൊടി കോയ കുട്ടിയുടെയും അടാട്ടില്‍ കുഞ്ഞിപ്പാത്തുവിന്റെയും മകനായി 1941ലാണ് കോട്ടൂര്‍ ഉസ്താദ് എന്നപേരില്‍ അറിയപ്പെടുന്ന പൊന്മളത്തൊടി കുഞ്ഞമ്മു മുസ്‌ലിയാര്‍ ജനിക്കുന്നത്. ജന്മനാട്ടില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയതിന് ശേഷം വളവന്നൂര്‍ സൈദാലി മുസ്‌ലിയാര്‍, ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എന്നിവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. ഉപരിപഠനാര്‍ഥം വെല്ലൂരിലേക്ക് പോയെങ്കിലും അത്യുഷ്ണം മൂലമുണ്ടായ പ്രയാസം കാരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് തന്നെ തിരിച്ചു.

പിന്നീട് ദര്‍സ് ജീവിതത്തിലേക്ക് തിരിഞ്ഞു. സ്വദേശമായ കോട്ടൂരില്‍ രണ്ടു വര്‍ഷത്തോളം ശമ്പളമോ മാറ്റാനുകൂല്യമോ വാങ്ങാതെ ദര്‍സ് നടത്തി. പിന്നീട് പൊന്മള വലിയ ജുമുഅത്ത് പള്ളിയില്‍ അധ്യാപനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത എസ്റ്റേറ്റ് മുക്ക്, ഏകരൂരിനടുത്ത ഇയ്യാട്ട്, കൊണ്ടോട്ടി വലിയ ജുമുഅത്ത് പള്ളി, കരുവാരക്കുണ്ട് പണത്തുമ്മല്‍ ജുമുഅത് പള്ളി, തിരൂരങ്ങാടി ചെറുമുക്ക് ജുമുഅ മസ്ജിദ്, തിരുന്നാവായക്കടുത്ത സൗത്ത് പല്ലാര്‍ പള്ളി, പുത്തനത്താണിക്കടുത്ത അനന്താവൂര്‍, പൊടിയാട് ആലത്തൂര്‍ പടി വലിയ ജുമുഅത്ത് പള്ളി, ജാമിഅ സഅദിയ്യ, കൊളപ്പുറം ജംഗ്ഷന്‍ പള്ളി, മഞ്ചേരി ജാമിഅ ഹികമിയ്യ, ചാവക്കാട് എടക്കഴിയൂര്‍ ജുമുഅത്ത് പള്ളി, എടവണ്ണപ്പാറ ദാറുല്‍ അമാന്‍ എന്നിവിടങ്ങളിലെ അധ്യാപനത്തിനും ശേഷം ഇപ്പോള്‍ തെന്നല സി എം മര്‍കസില്‍ സേവനം ചെയ്യുന്നു. ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യനും എല്ലാ ഫന്നുകളിലും അതിവിപുലമായ വ്യുല്‍പ്പത്തിയുമുള്ള കോട്ടൂര്‍ ഉസ്താദ് അറിവിന്റെ സൂര്യ തേജസ്വിയാണ്.

‘ശൈഖുല്‍ മുഹഖിഖ്’ എന്നാണ് പണ്ഡിത ലോകം കോട്ടൂര്‍ ഉസ്താദിനെ അഭിസംബോധന ചെയ്യുന്നത്. 53 വര്‍ഷത്തെ നിരന്തരമായ പഠനവും മനനവും ഉസ്താദിനെ വിജ്ഞാന വഴിയില്‍ വേറിട്ട് നിര്‍ത്തുന്നു.
ദീനി പ്രബോധനവും സുന്നീ ആദര്‍ശ സംരക്ഷണവും മുഖ്യ ലക്ഷ്യമായി 1995ല്‍ രൂപം കൊണ്ടതാണ് സി എം മര്‍കസ്. നാടിന്റെ ദീനി സംരക്ഷണവും ദീനി സംസ്‌കാരവും നിലനിര്‍ത്താനും തിരിച്ചു കൊണ്ടുവരാനും സി എം മര്‍കസിനു സാധിച്ചു എന്നുളളതാണ് ഏറ്റവും വലിയ പ്രവര്‍ത്തന നേട്ടം.
2003 ഡിസംബറില്‍ കോട്ടൂര്‍ ഉസ്താദ് മര്‍കസില്‍ എത്തിയതോടെതെന്നല സി എം മര്‍കസ് ശ്രദ്ധേയമായി. 250ലധികം മുതഅല്ലിമുകള്‍ ഇപ്പോള്‍ കോട്ടൂര്‍ ഉസ്താദിന്റെ കീഴില്‍ ഇവിടെയുണ്ട്.

ജൂനിയര്‍ ദഅ്‌വ കോളജ്, സീനിയര്‍ ദഅ്‌വ കോളജ് എന്നീ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ തെന്നലയുടെ വിവിധ പ്രദേശങ്ങളിലായി നാലോളം മദ്‌റസകള്‍ മര്‍കസിന്റെ ശ്രമഫലമായി സ്ഥാപിക്കാന്‍ കഴിഞ്ഞു.
പാവങ്ങളുടെ പ്രയാസങ്ങള്‍ ഏറ്റെടുത്തു പരിഹരിക്കാനും രോഗികളെ പരിചരിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന പ്രവര്‍ത്തനങ്ങളും എസ് വൈ എസുമായി സഹകരിച്ചു മര്‍കസ് നടത്തിവരുന്നുസ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ദീനി സ്‌നേഹികളെ ക്ഷണിക്കാനും സ്ഥാപനവുമായി സഹകരിപ്പിക്കാനുമായി കോട്ടൂര്‍ ഉസ്താദ് യു എ ഇ യില്‍ എത്തി. വിവരങ്ങള്‍ക്ക് 058-2532402.
കോട്ടൂര്‍ ഉസ്താദ്, അറിവിന്റെ മഹാത്മാവ്