മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Posted on: July 20, 2017 9:25 pm | Last updated: July 20, 2017 at 10:40 pm

മുംബൈ: മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ യുവാവിനെ പതിനൊന്നംഗ സംഘം വെട്ടിക്കെലപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മഹാരാഷ്ട്രയിലെ ധൂലെയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം.

നിരവധി ഗുണ്ടാ കേസുകളില്‍ പ്രതിയായ റഫീഖുദ്ദീന്‍ ശൈഖ് (33) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു ചായക്കടക്ക് മുന്നില്‍വെച്ച് ഒരു സംഘം ആളുകള്‍ ഇയാളെ ആക്രമിക്കുകയും വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയും ചെയ്യുകയായിരുന്നു. റഫീഫിനെ വെട്ടുന്നതും വെട്ട് കൊണ്ട ഉടന്‍ കുഴഞ്ഞുവീണ ഇയാളെ റോഡിലൂടെ വലിച്ചിഴക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.

ഗുണ്ടാപകയാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ധൂലെ പോലീസ് സൂപ്രണ്ട് രാംകുമാര്‍ പറഞ്ഞു.