മൈക്രോമാക്‌സ് ഗള്‍ഫില്‍ സാന്നിധ്യമുറപ്പിക്കുന്നു

Posted on: July 20, 2017 8:30 pm | Last updated: July 20, 2017 at 8:30 pm
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോ മാക്‌സ് ദുബൈയില്‍ ക്യാന്‍ വാസ് ടു മൊബൈല്‍ വിപണിയിലിറക്കിയപ്പോള്‍

ദുബൈ: ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് ഗള്‍ഫില്‍ സാന്നിധ്യമുറപ്പിക്കുന്നു. അവരുടെ പുതിയ മോഡല്‍ ക്യാന്‍വാസ് ടു ദുബൈയില്‍ പുറത്തിറക്കി. ഇന്ത്യയിലെ വലിയ രണ്ടാമത്തെ മൊബൈല്‍ കമ്പനിയാണ് മൈക്രോമാക്‌സ് എന്ന് മിഡില്‍ ഈസ്‌റ് ബിസിനസ് ഹെഡ് വിരേന് ജഗദേവ് പറഞ്ഞു.

യു എ ഇ യില്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രചാരണം തുടങ്ങിയത്. വിവിധ മോഡലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എളുപ്പം പൊട്ടാത്ത ഗൊറില്ല ഗ്ലാസ് പ്രതലമാണ് പുതിയ മോഡലിന്റെ സവിശേഷതയെന്നും വിരേന് പറഞ്ഞു.499 ദിര്‍ഹമാണ് യു എ ഇ വില.