Connect with us

Business

ജെറ്റ് എയര്‍വേയ്‌സില്‍ നിരക്കിളവ്

Published

|

Last Updated

ദോഹ: ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്ക് നിരക്കിളവ്. അവധിക്കാലം ചെലവഴിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്ക് രണ്ട് ഘട്ടങ്ങളിലായാണ് ഇളവ് പ്രഖ്യാപിച്ചത്.

നാളെ മുതല്‍ 23 വരെയാണ് ആദ്യ സെയില്‍. പ്രീമിയര്‍, എക്കോണമി ക്ലാസുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അടിസ്ഥാന നിരക്കിലും ഫ്യുവല്‍ സര്‍ചാര്‍ജിലും 10 ശതമാനം ഇളവ് ലഭിക്കും. ആഗസ്ത് ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം.

ഈ മാസം 30 മുതല്‍ ആഗസ്ത് ഒന്നു വരെയാണ് രണ്ടാമത്തെ ഫെയര്‍ സെയില്‍. ആഗസ്ത് 28 മുതല്‍ ഡിസംബര്‍ 14 വരെ ഉപയോഗിക്കാവുന്ന ഈ ടിക്കറ്റിനും അടിസ്ഥാന നിരക്ക്, ഫ്യുവല്‍ സര്‍ചാര്‍ജ് എന്നിവയില്‍ 10 ശതമാനം ഇളവ് ലഭിക്കും.

ജെറ്റ് എയര്‍വെയ്‌സിന്റെ നേരിട്ടുള്ള വിമാനങ്ങളില്‍ വണ്‍വേ, റിട്ടേണ്‍ യാത്രകള്‍ക്ക് നിരക്കിളവുകള്‍ ബാധകമാണ്. jetairways.com വെബ്‌സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പില്‍ നിന്നോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Latest