ബിജെപിയില്‍ കുംഭകോണങ്ങളുടെ കുംഭമേള: വെള്ളാപ്പള്ളി നടേശന്‍

Posted on: July 20, 2017 12:15 pm | Last updated: July 20, 2017 at 1:45 pm
SHARE

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍. കുംഭകോണങ്ങളുടെ കുംഭമേളയാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നതെന്നും ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണം നരേന്ദ്ര മോദിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നേതൃത്വം കേരള നേതൃത്വത്തെ ശുദ്ധീകരിക്കണം. നേതാക്കളുടെ അനൈക്യം കൊണ്ടാണ് ഇപ്പോള്‍ അഴിമതിക്കാര്യം പുറത്തായത്.കോടികള്‍ മറിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പങ്ക് കിട്ടാത്തതിന്റെ പേരിലാണ് ഈ വിവാദങ്ങള്‍ ഉണ്ടായതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.