ദുബൈ വിമാനത്താവളത്തില്‍ ഭക്ഷ്യവിഷബാധക്കെതിരെ ശില്‍പശാല

Posted on: July 19, 2017 6:13 pm | Last updated: July 19, 2017 at 6:13 pm
SHARE
ദുബൈ നഗരസഭയിലെ ഭക്ഷ്യവിഷ പരിശോധനാ സംഘം ദുബൈ രാജ്യാന്തര വിമാനത്താവള
അധികൃതര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചപ്പോള്‍

ദുബൈ: നഗരസഭയിലെ ഭക്ഷ്യവിഷ പരിശോധനാ സംഘം ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. വിമാനത്താവളത്തിലെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലെയും മറ്റും ജീവനക്കാര്‍ക്ക് അവബോധം സൃഷ്ടിക്കാനായിരുന്നു പരിപാടിയെന്ന് നഗരസഭാ ഭക്ഷ്യപരിശോധന ,ഭക്ഷ്യജന്യരോഗനിരീക്ഷണ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു.

എങ്ങിനെയാണ് കുറ്റമറ്റ രീതിയില്‍ ഭക്ഷ്യ പരിശോധന നടത്തുകയെന്ന് ശില്‍പശാല വ്യക്തമാക്കി. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അങ്ങേയറ്റം ശുചിത്വം പാലിക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ ഭക്ഷ്യപാനീയ വിഭാഗം ഉദ്യോഗസ്ഥര്‍ നഗരസഭാ ഉദ്യോഗസ്ഥരെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here