പോലീസ് മര്‍ദനം; യുവാവ് തൂങ്ങിമരിച്ചു അഞ്ച് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Posted on: July 18, 2017 9:04 pm | Last updated: July 18, 2017 at 9:04 pm
SHARE

തൃശൂര്‍: പൊലീസ് മര്‍ദ്ദനത്തിന് വിധേയമായശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഏങ്ങണ്ടിയൂര്‍, വെങ്കിടങ്ങ്, മുല്ലശേരി, എളവള്ളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.മാല പൊട്ടിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് പാവറട്ടി പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വഴിയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കെ വിനായകനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആള്‍ മാറിയതാണെന്ന് മനസിലായ പൊലീസ് വൈകുന്നേരത്തോടെ യുവാവിനെ വിട്ടയച്ചു.
ഇന്ന് ഉച്ചയോടെയാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. കസ്റ്റഡിയില്‍ വിനായകിന് ക്രൂരമര്‍ദ്ദനമേറ്റെന്നും മാലമോഷ്ടിച്ചെന്ന് സമ്മതിച്ചാല്‍ വെറുതെ വിടാമെന്ന് പൊലീസ് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഡി.ജി.പി നിര്‍ദ്ദേശിച്ചത്.

സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. െ്രെകംബ്രാഞ്ച് അന്വേഷണം നടത്തിയാലേ വസ്തുകള്‍ പുറത്തുവരൂ. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊലീസ് ചോദ്യം ചെയ്തു വിട്ടയക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പൊലീസ് സ്‌റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയാത്ത ഇടങ്ങളായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here