നിരോധിച്ച ഒരു കോടിയുടെ നോട്ടുകളുമായി പാലക്കാട്ട് പത്തംഗസംഘം പിടിയില്‍

Posted on: July 18, 2017 8:11 pm | Last updated: July 19, 2017 at 9:34 am
SHARE

പാലക്കാട്: നിരോധിച്ച ഒരു കോടിയുടെ നോട്ടുകളുമായി പാലക്കാട്ട് പത്തംഗസംഘം പോലീസ് പിടിയിലായി നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെയുള്ളവരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിജോ, പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍, കുഞ്ഞാണി സ്വദേശി മണി, പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീര്‍, ാലസുബ്രഹ്മണ്യം കൊയമ്പത്തൂര്‍ സ്വദേശികളായ സന്തോഷ് കുമാര്‍, യാസര്‍, മനോജ് കുമാര്‍, കോട്ടമേട്, കൊട്ടമേട് സ്വദേശി അബ്ബാസ് എന്നിന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ക്കെതിരെ ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

.
ഇവര്‍ സഞ്ചരിച്ച ഒരു ബൊലേറോ കാറും രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂരില്‍ നിന്നാണ് പണം പാലക്കാട് എത്തിച്ചത്. സംഘത്തിലെ പാവറട്ടി സ്വദേശി സന്തോഷിന്റെ പേരില്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കള്ളനോട്ട് കേസ് നിലവിലുണ്ട്. കഴിഞ്ഞ മാസം ഒരു കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് മലപ്പുറം സ്വദേശികളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.