ഇ കെ ഹസന്‍ മുസ്‌ലിയാര്‍ അവാര്‍ഡ് മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസിക്ക്

Posted on: July 18, 2017 3:03 pm | Last updated: July 18, 2017 at 3:03 pm
SHARE

കൊപ്പം: മികച്ച ദഅവാ പ്രവര്‍ത്തകര്‍ക്കായി എസ് വൈ എസ് ദുബൈ പാലക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ അവാര്‍ഡ് മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസിക്ക്. അര നൂറ്റാണ്ടിലേറെ കാലമായി അദ്ദേഹത്തിന്റെ ദഅവാ, ജീവകാരുണ്യ, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

33, 000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്ത ദിവസം മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസിക്കു സമ്മാനിക്കും. എല്ലാ വര്‍ഷങ്ങളിലും ജില്ലയിലെ തിരഞ്ഞെടുത്ത ദാഇകള്‍ക്കു അവാര്‍ഡ് നല്‍കുമെന്ന് ദുബൈ എസ് വൈ എസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here