Connect with us

Kerala

നടിയുടെ ചിത്രവും പേരുവിവരങ്ങളും വെളിപ്പെടുത്തിയ തമിഴ് മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണം: വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേരും വിവരങ്ങളും ചിത്രമടക്കം പ്രസിദ്ധീകരിച്ച തമിഴ് മാദ്ധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേരളാ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച് തമിഴ്‌നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷന്‍സ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചു.കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട നടിയുടെ പേരും വിവരങ്ങളും ചിത്രമടക്കം ചില തമിഴ് മാദ്ധ്യമങ്ങള്‍ ഒന്നാം പേജില്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ നല്‍കിയത്. ഇതിനെതിരെയാണ് മാദ്ധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest