ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Posted on: July 17, 2017 10:45 am | Last updated: July 17, 2017 at 12:26 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യമുന്നയിച്ചു.

ദിലീപിനെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെ പേരിലാണെന്നും തെളിവുകളില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ ജാമ്യഹരജിയില്‍ പറയുന്നു.  ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഹരജിയിലുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാലും എതിര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.