നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി പിടികൂടി

Posted on: July 17, 2017 10:13 am | Last updated: July 17, 2017 at 12:02 pm

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്് ആരോപിച്ച് നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ജൂണ്‍ 13ന് ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നേവി പിടികൂടിയിരുന്നു. പാക് സ്‌ട്രെയ്റ്റിലെ നെഡുന്‍തീവില്‍ മത്സ്യബന്ധനത്തിന് പോയ രാമേശ്വരം സ്വദേശികളെയാണ് പിടികൂടിയത്.

ഇത്തരം കേസുകളില്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും അന്‍പതിനായിരം രൂപ വരെ പിഴ വിധിക്കാനും ലങ്ക അടുത്തിടെ ബില്‍ പാസ്സാക്കിയിരുന്നു.