Connect with us

Gulf

നിര്‍ധന വിദ്യാര്‍ഥികള്‍ക്കിടയില്‍ ദുബൈ കെയേഴ്‌സിന്റെ കാരുണ്യ സ്പര്‍ശം

Published

|

Last Updated

ദുബൈ കെയേര്‍സ് വളണ്ടിയര്‍മാര്‍

ദുബൈ: റാസ് അല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ദുബൈ കെയേഴ്‌സിന്റെ കാരുണ്യ സ്പര്‍ശം.

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 6000 വിദ്യാര്‍ഥികള്‍ക്കാണ് ദുബൈ കയേര്‍സ് പ്രവര്‍ത്തകന്‍ സാന്ത്വനമേകിയത്. 200ഓളം വരുന്ന പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങുന്ന ബാഗുകള്‍ വിതരണം ചെയ്തു. എമിറേറ്റ്‌സ് എന്‍ ബി ഡി, അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങള്‍ ഒരുക്കിയത്.

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കയേര്‍സ് ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. ബാഗുകള്‍ക്കുള്ള തുക കണ്ടെത്തുന്നതിന് സഹായിച്ച എമിറേറ്റ്‌സ് എന്‍ ബി ഡി ബേങ്കിന്റെയും വിവിധ വിദ്യാലയങ്ങളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിച്ച അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്റെയും സദുദ്യമ പ്രവര്‍ത്തികള്‍ പ്രശംസനീയമാണെന്ന് ദുബൈ കെയേര്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു.

Latest