Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ ജന്മദിനം; വ്യാപക ആഘോഷം

Published

|

Last Updated

ശൈഖ് മുഹമ്മദിന്റെ പത്‌നി ഹയ ബിന്‍ത് ഹുസൈന്‍ രാജകുമാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ 68-ാം ജന്‍മദിനം ഇന്നലെ വ്യാപകമായി ആഘോഷിക്കപ്പെട്ടു. 1949 ജൂലൈ 15 ശിന്ദഗയിലെ ഭവനത്തിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്.

പിതാവിന് ജന്മദിനാശംസയായി മകള്‍ ലത്വീഫ മറിയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം

സാമൂഹിക മാധ്യമങ്ങളില്‍ താരമായ ശൈഖ് മുഹമ്മദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശംസാ പ്രവാഹമായിരുന്നു. 76.9 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്. “അങ്ങയുടെ സാന്നിധ്യം കാരണം ലോകം ഭാഗ്യം ചെയ്തിരിക്കുന്നു. വാക്കുകള്‍ക്ക് അതീതമായി അങ്ങയെ അതിരറ്റ് സ്‌നേഹിക്കുന്നു എന്നുമാത്രം പറയുന്നു” മകള്‍ രേഖപ്പെടുത്തി. നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
ദുബൈ നഗരത്തെ രൂപപ്പെടുത്തിയ ഭരണാധികാരി എന്ന നിലയില്‍ ആണ് ലോക മാധ്യമങ്ങള്‍ വിലയിരുത്തിയത്.
2020 ലെത്തുമ്പോള്‍, ലോകത്തിലെ ഒന്നാംകിട ഹൈടെക് സിറ്റിയായി ദുബൈ മാറും. റോഡിലെ വാഹനത്തിരക്കും വീര്‍പ്പുമുട്ടലും പരിഹരിക്കാന്‍ വായുവില്‍ കോറിഡോര്‍ പാതകള്‍ വന്നേക്കാം.

റാശിദിയയിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ജബല്‍ അലി മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് തുരങ്കത്തിലൂടെ എസ്‌കലേറ്റര്‍ ഘടിപ്പിച്ചേക്കാം. ജബല്‍ അലി വ്യവസായ കേന്ദ്രം, അത്ഭുതങ്ങളുടെ ചെപ്പ് തുറക്കും. തുറമുഖവും വിമാനത്താവളവും താമസകേന്ദ്രങ്ങളും കൈകോര്‍ത്ത് പിടിച്ച്, രണ്ട് ഹോങ്കോംഗ് നഗരത്തിന്റെ വലുപ്പത്തില്‍, ലോകത്തിന്റെ കണ്ണായി മാറും. 140 ചതുരശ്ര കിലോമീറ്ററിലാണ് ഒരുക്കം. ഇവിടുത്തെ വിമാനത്താവളത്തിന്റെ നിര്‍മാണം പാതി വഴിയിലാണ്.

ഒമ്പത് ലക്ഷം പേരാണ് ഇവിടെ താമസക്കാരായി മാറുക. ട്രാമുകളും എയര്‍കണ്ടീഷന്‍ ബസുകളും വലംവെക്കുന്നവയായിരിക്കും ഊടുവഴികള്‍. ദേഹത്ത് ചെളിയോ മണലോ പുരളാത്ത, മാര്‍ബിള്‍ നടപ്പാതകളാണ് ഒരുക്കുക.

Latest