ഗോരക്ഷയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി

Posted on: July 16, 2017 2:12 pm | Last updated: July 16, 2017 at 7:16 pm
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ നടന്ന സർവകക്ഷിയോഗത്തിൽ എത്തിയ പ്രധാനമന്ത്രി.

ന്യൂഡൽഹി: ഗോരക്ഷയുടെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി. പെരുന്നാളിന് ദിവസങ്ങൾ മുൻപ് ജുനൈദ് കൊല്ലപ്പെട്ടതുമായി ബന്ധപെട്ടു പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ലെന്നും ഗോരക്ഷയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന അക്രമങ്ങൾക്കൊന്നും രാഷ്ട്രീയ, മത മാനങ്ങൾ കാണരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.