Connect with us

Kerala

ദിലീപിനെ ഒരു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി ഒരു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.

നേരത്തെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിച്ചപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി നാളെ വിധി പറയും.

---- facebook comment plugin here -----

Latest